ലിമെറിക്ക്: ലിമെറിക്കിൽ ഹോട്ടൽ ജീവനക്കാരനെ തുപ്പിയ യുവാവിന് പിഴ ചുമത്തി കോടതി. ന്യൂകാസിൽ വെസ്റ്റ് ജില്ലാ കോടതിയാണ് പിഴ ചുമത്തിയത്. 30 കാരനായ ഷെയ്ൻ ക്വിഗ്ലിയെ ആണ് കേസിലെ പ്രതി.
കഴിഞ്ഞ വർഷം സെപ്തംബർ 12 ന് ആയിരുന്നു സംഭവം. അഡാരെയിലെ വുഡ്ലാൻഡ്സ് ഹോട്ടലിലായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു ക്വിഗ്ലി ഹോട്ടലിൽ എത്തിയത്. തുടർവന്ന് ഹോട്ടൽ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും മുഖത്ത് തുപ്പുകയുമായിരുന്നു. കേസിൽ 200 യൂറോയാണ് പിഴയായി ചുമത്തിയത്. ഇത് അടയ്ക്കാൻ 12 മാസം സമയം നൽകുകയും ചെയ്തിട്ടുണ്ട്.
Discussion about this post

