വെക്സ്ഫോർഡ്: റോസ്ലെയർ യൂറോപോർട്ടിൽ ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്നും ആളുകളെ കണ്ടെത്തി. ആറ് പേരെയാണ് കണ്ടെത്തിയത്. അഞ്ച് പുരുഷന്മാരും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കണ്ടെയ്നറിനുള്ളിലെ ഒരാൾക്ക് പരിക്ക് പറ്റിയതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് ആളുകളെ കണ്ടത്. ആറു പേരും വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരുടെ പരിക്കുകൾ ജീവന് ഭീഷണിയില്ലാത്തതാണ്. . മനുഷ്യക്കടത്താണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
Discussion about this post

