ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാണാതായ കൗമാരക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ച് പോലീസ്. പെൺകുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 18 മുതലാണ് ഇരുവരെയും കാണാതെ ആയത്.
15 വയസ്സുള്ള ജൂലിയ ലാസ്കോവ്സ്കയെയും 13 വയസ്സുള്ള സാഡി നാലിയെയും ആണ് കാണാതെ ആയത്. വ്യാഴാഴ്ച ഹ്യൂസ്റ്റൺ സ്റ്റേഷനിൽ ഇരുവരും എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതിന് ശേഷം ഇവർ എവിടെ പോയി എന്ന കാര്യത്തിൽ വ്യക്തതയില്ല. 5.4 അടി ജൂലിയയുടെ ഉയരം. തവിട്ട് നിറത്തിലുള്ള മുടിയും പച്ച കണ്ണുകളും ജൂലിയയ്ക്ക് ഉണ്ട്. കറുത്ത പഫി ജാക്കറ്റും, ചാരനിറത്തിലുള്ള ബാഗി ജീൻസും, ഒരു കറുത്ത ഹൂഡിയും ധരിച്ചിരുന്നു.
സാഡി നാലിയയ്ക്ക് ഏകദേശം 5.1 അടിയാണ് ഉയരം. മുടിയിൽ ചുവന്ന ചായം തേച്ചിട്ടുണ്ട്. കാണാതാകുമ്പോൾ കാക്കി നിറത്തിലുള്ള രോമ തൊപ്പിയും, ചാരനിറവും കറുപ്പും നിറമുള്ള ഒരു ഫ്ലീസ് ജമ്പറും, നീല ജീൻസും, ചാരനിറത്തിലുള്ള ഷൂസുമാണ് അവർ അവസാനമായി കണ്ടത്.

