ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് പോലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ നാല് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ആക്രമണത്തിന് ഇരയായവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് ശേഖരിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. നടന്ന് പോകുന്നതിനിടെ തടഞ്ഞ് നിർത്തി നാലംഗ സംഘം അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് ആക്രമണത്തിന് ഇരയായവർ പോലീസിന് നൽകിയ മൊഴി. അക്രമി സംഘം ഇവരെ അസഭ്യം പറയുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.

