ഡബ്ലിൻ: സ്പെയിനിൽ നിന്നും അയർലൻഡിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ തകർത്തെറിഞ്ഞ് പോലീസ്. സ്പെയിനിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയാണ് സംഘത്തെ പിടികൂടിയത്. സ്പെയിൻ, അയർലൻഡ്, യുകെ പോലീസുകൾ സംയുക്തമായി നടത്തിയ നീക്കത്തിലാണ് സംഘം പിടിയിലായത്.
അയർലൻഡിലേക്ക് വിദേശത്ത് നിന്നും കഞ്ചാവ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിയിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സ്പെയിനിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി. ഇതിൽ വൻ ലഹരി ശേഖരവും പണവും കണ്ടെടുക്കുകയായിരുന്നു. ഇതിന് പുറമേ കഞ്ചാവ് കൃഷിയും കണ്ടെത്തി പോലീസ് നശിപ്പിച്ചു.
മൃഗങ്ങൾക്കുള്ള കാലിത്തീറ്റയിലും മറ്റ് ഭക്ഷണങ്ങളിലും ഒളിപ്പിച്ചാണ് ഇവർ അയർലൻഡിലേക്ക് വ്യാപകമായി കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്.

