ഡബ്ലിൻ: ഓടുന്ന കാറിൽ കുതിര ഇടിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്താൻ പോലീസ്. സംഭവം വലിയ വിവാദമായതോടെയാണ് പോലീസ് ഗൗരവത്തിലെടുത്തത്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
സംസ്കാര ചടങ്ങിന്റെ ഭാഗമായി നടത്തിയ വിലാപ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡബ്ലിൻ 22 ലെ കോൾട്ട് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. വിലാപയാത്രയിൽ കുതിര വണ്ടികളും ഉണ്ടായിരുന്നു. ഇതിനിടെ കെട്ടഴിഞ്ഞ കുതിര കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കുതിരയുടെ മുഖത്തിന് പരിക്കേറ്റു. കാറുകാരനും നിസ്സാര പരിക്കുകളുണ്ട്. കാറിനും കേടുപാടുണ്ടായി. നിലവിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ സംരക്ഷണയിലാണ് കുതിരയുള്ളത്.
Discussion about this post

