ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ടു. ഫെയർവ്യൂ മേഖലയിലെ പ്രധാന പൈപ്പ് പൊട്ടിയതാണ് പ്രശ്നത്തിന് ഇടയാക്കിയത്. തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി.
ബേസൈഡ്, കോളിൻസ് അവന്യൂ, ഹൗത്ത് റോഡ്, റഹെനി, ക്ലോണ്ടാർഫ്, ആർട്ടനെ, ഫെയർവ്യൂ, ബിൽബറാക്ക്, നോർത്ത് സ്ട്രാൻഡ്, ഡ്രംക്രോണ്ട്ര എന്നിവിടങ്ങളിലേക്കുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്. മറ്റ് ഭാഗങ്ങളിൽ വെള്ളം ലഭിക്കുമെങ്കിലും ശക്തികുറയും.
Discussion about this post

