ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ പൈപ്പ് ബോംബ് കണ്ടെത്തി. ഡൺമുറിയിലെ കോളിൻവാലെ മേഖലയിൽ ആയിരുന്നു സംഭവം. പോലീസും ബോംബ് സ്ക്വാഡും എത്തി പൈപ്പ് ബോംബ് നിർവ്വീര്യമാക്കി.
വെള്ളിയാഴ്ച ആയിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പ്രദേശവാസികളാണ് ബോംബ് ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചു. പ്രദേശവാസികളെ വീടുകളിൽ നിന്നും ഉടൻ തന്നെ മാറ്റിപ്പാർപ്പിച്ചു. ഇതിന് പിന്നാലെ ബോംബ് നിർവ്വീര്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രദേശവാസികൾക്ക് പോലീസ് നന്ദി പറഞ്ഞു. പ്രദേശവാസികളുടെ നിർണായക ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം ആയത്. സുരക്ഷാ നടപടികളോട് ജനങ്ങൾ സഹകരിച്ചതായും പോലീസ് വ്യക്തമാക്കി.

