ഡബ്ലിൻ: ഫിൻഗ്ലാസിൽ വീടിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വിദഗ്ധ സംഘം വീട്ടിൽ എത്തി വിശദമായ പരിശോധന നടത്തി. അതേസമയം മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
വീട് മാറിയുള്ള ആക്രമണം ആണ് ഉണ്ടായത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നത്തെ തുടർന്നുണ്ടായ ആക്രമണം ആണ് ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ക്രെസ്റ്റോൺ അവന്യൂവിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. വാഹനത്തിൽ എത്തിയവർ വീടിനുള്ളിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവ സമയം കൗമാരക്കാരായ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

