ഡബ്ലിൻ: നഗരത്തിലെ പബ്ബ് പൊളിച്ച് നീക്കാൻ അനുമതി നൽകി ആസൂത്രണ കമ്മീഷൻ. ഹഡ്ഡിംഗ്ടൺ റോഡിൽ പ്രവർത്തിക്കുന്ന 4ഡി ജെം സ്മിത്ത്സ് പബ്ബാണ് പൊളിച്ച് മാറ്റുക. ഈ സ്ഥലത്ത് പബ്ബും അപ്പാർട്ട്മെന്റും നിർമ്മിക്കാനാണ് തീരുമാനം.
പബ്ബ് പൊളിച്ച് നീക്കി അപ്പാർട്ട്മെന്റ് നിർമ്മിക്കുന്നതിൽ പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് കമ്മീഷൻ അനുമതി നൽകിയത്. പബ്ബ് പൊളിച്ച് നീക്കാൻ നേരത്തെ ഡബ്ലിൻ സിറ്റി കൗൺസിലും അനുമതി നൽകിയിരുന്നു.
കോർട്ട്നി ലോഞ്ച് ബാർസ് ലിമിറ്റഡാണ് പുതുതായി അപ്പാർട്ട്മെന്റും പബ്ബും നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ പബ്ബും മുകളിലത്തെ നിലകളിൽ താമസ സൗകര്യവും ഒരുക്കാനാണ് തീരുമാനം. ആറ് റെസിഡൻഷ്യൽ യൂണിറ്റുകളാണ് നിർമ്മിക്കുക.
Discussion about this post

