ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. ഇയാൾക്കൊപ്പമുണ്ടായിരുന്ന 40 കാരിയ്ക്ക് പരിക്കേറ്റു. ആൻഡ്രിമിലെ ബാലി ഈസ്റ്റൺ റോഡിലായിരുന്നു സംഭവം. അപകടത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 10. 45 ഓടെയായിരുന്നു സംഭവം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സ്ത്രീയും പുരുഷനും റോഡിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ വേഗതയിൽ എത്തിയ കാർ ഇരുവരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം നിർത്താതെ പോയി.
അപകടത്തിൽ സാരമായി പരിക്കേറ്റ 50 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post

