കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് കാർ ഇടിച്ച് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
റോബർട്ട്സ്ടൗണിലെ മൈലേഴ്സ്ടൗൺ മേഖലയിൽ ഇന്നലെ രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. നടന്നു പോകുകയായിരുന്ന അദ്ദേഹത്തെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post

