ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഫ്രാൻസിൽ. പാരിസിലെ എൽസി പാലസിൽ എത്തിയ അദ്ദേഹത്തെ പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ സ്വീകരിച്ചു. മീഹോൾ മാർട്ടിനെ ആലിംഗനം ചെയ്തുകൊണ്ടായിരുന്നു ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചത്.
ജൂലൈ മുതൽ യുറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് അയർലൻഡ് ആണ്. ഇതിന് മുന്നോടിയായിട്ടാണ് മീഹോൾ മാർട്ടിൻ ഫ്രാൻസിൽ എത്തിയത്. വിവിധ ഉഭയക്ഷി വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. പശ്ചിമേഷ്യൻ സംഘർഷം, യുക്രെയ്ൻ സംഘർഷം, ഇയു സുരക്ഷ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.
Discussion about this post

