ഡബ്ലിൻ: അയർലൻഡിൽ നാളെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയായി. ഡബ്ലിൻ സെൻട്രൽ, ഗാൽവേ വെസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലുമായി 31 സ്ഥാനാർത്ഥികളാണ് നാളെ ജനവിധി തേടുന്നത്.
76 സ്കൂളുകളിലാണ് വോട്ടെടുപ്പ്. അതിനാൽ ഈ സ്കൂളുകൾക്ക് നാളെ അവധി ആയിരിക്കും. ഡബ്ലിനിൽ 22 സ്കൂളുകളിലും ഗാൽവേയിൽ 54 സ്കൂളുകളിലുമാണ് പോളിംഗ്.
പ്രസിഡന്റ് കാതറിൻ കനോലി, മുൻ മന്ത്രി പാസ്കൽ ഡൊണഹോ എന്നിവർ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കാതറിൻ കനോലിയുടെ മണ്ഡലം ആയിരുന്നു ഗാൽവേ. ഡബ്ലിൻ സെൻട്രലിൽ നിന്നാണ് പാസ്കൽ ഡൊണഹോ വിജയിച്ചത്.
Discussion about this post

