ന്യൂഡൽഹി: ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഡൽഹി-ബെംഗളൂരു എയർ ഇന്ത്യ വിമാനത്തിന് ടെയിൽ സ്ട്രൈക്ക് നേരിട്ടു.
എയർ ഇന്ത്യയുടെ വിമാനം AI2651 എന്ന വിമാനത്തിന്റെ പിൻഭാഗമാണ് ലാൻഡിംഗിനിടെ റൺ വേയിൽ ഇടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് . സംഭവത്തെത്തുടർന്ന്, സമഗ്രമായ സാങ്കേതിക, സുരക്ഷാ പരിശോധനകൾക്കായി എയർലൈൻ വിമാനം മാറ്റി. “സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി നടത്തും,” എയർ ഇന്ത്യ വക്താവ് പറഞ്ഞു.
വിമാനം നിലത്തിറക്കിയതിനെത്തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കിവരികയാണ്

