ഡബ്ലിൻ: പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി അയർലൻഡിൽ കഴിഞ്ഞ വർഷം പിടികൂടിയത് 800 ഇ- സ്കൂട്ടറുകൾ. 1694 ഫിക്സ്ഡ് ചാർജ് നോട്ടീസുകൾ നൽകി. ഗാർഡയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2024 മെയിൽ ഇ- സ്കൂട്ടർ നിയമം നിലവിൽ വന്നതിന് ശേഷമുള്ള കണക്കുകളാണ് ഇത്.
കഴിഞ്ഞ വർഷം 817 ഇ സ്കൂട്ടറുകളാണ് പിടിച്ചെടുത്തത്. ഇവയിൽ ചിലത് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 150 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ 352 ഇ- സ്കൂട്ടറുകൾ പിടിച്ചെടുത്തു.1,694 ഫിക്സഡ് ചാർജ് നോട്ടീസുകളിൽ പകുതിയും പുറപ്പെടുവിച്ചത് ഡബ്ലിൻ മെട്രോപൊളിറ്റൻ റീജിയണിലാണ്.
Discussion about this post

