ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോകുന്നതിനിടെ ഇസ്രായേൽ സേന തടഞ്ഞ സംഘത്തെ വിട്ടയച്ചു. അഭിഭാഷകനായ സുഹാദ് ബിഷാരയാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് കാതറിൻ കനോലിയുടെ സഹോദരി മാർഗരറ്റ് ഉൾപ്പെടെ 15 ഓളം പേരെയാണ് ഇസ്രായേൽ സേന തടവിലാക്കിയത്.
വ്യാഴാഴ്ച ആയിരുന്നു സംഘത്തെ വിട്ടയച്ചതായുള്ള വിവരം മാധ്യമങ്ങളുമായി ബിഷാര പങ്കുവച്ചത്. ഇവരെയും മറ്റ് ചിലരെയും റാമോൺ വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് വിവരം. ഇവിടെ നിന്നും തുർക്കിയിലേക്ക് കൊണ്ടുപോകും. മൂന്ന് പേരൊഴികെ ബാക്കിയെല്ലാവരെയും ഇവിടെ നിന്നാണ് നാടുകടത്തുന്നത്. മൂന്ന് പേരെ ബെൻ ഗുരിയോൺ വിമാനത്താവളം വഴി നാടുകടത്തും.
Discussion about this post

