ഡബ്ലിൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച് ഡബ്ലിൻ. പട്ടികയിൽ മൂന്നാംസ്ഥാനമാണ് അയർലൻഡിന്റെ തലസ്ഥാന നഗരിയ്ക്കുള്ളത്. വൻ ഗതാഗത കുരുക്ക് നഗരം നേരിടുന്ന പ്രധാന പ്രശ്നമാണ്.
കഴിഞ്ഞ വർഷം ഗതാഗതക്കുരുക്കിൽ ഡ്രൈവർമാർക്ക് ഏകദേശം 191 മണിക്കൂർ അഥവാ ഏകദേശം 8 ദിവസങ്ങൾ നഷ്ടമായി എന്നാണ് ടോംടോമിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഗതാഗതക്കുരുക്കിനെ തുടർന്ന് വാഹനങ്ങൾ പതിയെ പോകേണ്ട സാഹചര്യം ഉണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും വേഗത കുറഞ്ഞ ആറാമത്തെ നഗരമാണ് ഡബ്ലിൻ . കിലോമീറ്ററിന് മൂന്ന് മിനിറ്റും 27 സെക്കൻഡുമാണ് യാത്രാ സമയം വേണ്ടിവന്നത്. കഴിഞ്ഞ വർഷം യാത്ര ചെയ്യാൻ ഏറ്റവും മോശം ദിവസം ഡിസംബർ 11 ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

