ഡബ്ലിൻ: അയർലൻഡിൽ വായുമലിനീകരണത്തെ തുടർന്ന് പ്രതിവർഷം മരിക്കുന്നത് 1500 ലധികം പേർ. പരിസ്ഥിതി സംരക്ഷണ ഏജൻസിയാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. അയർലൻഡിൽ വായുമലിനീകരണം ഇപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രിമേച്വർ ഡെത്ത് അഥവാ അകാല മരണത്തിന്റെ കണക്കുകൾ മാത്രമാണ് ഇത്. നിരവധി പേർ വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. നിലവിൽ യൂറോപ്യൻ യൂണിയൻ വായുനിലവാര മാനദണ്ഡങ്ങൾ രാജ്യം പാലിക്കുന്നുണ്ട്. എന്നിട്ടും അകാലത്തിൽ മരിക്കുന്നവരുടെ എണ്ണം ഇത്രയേറെ വർധിക്കുന്നത് ഗൗരവമേറിയ ഒന്നാണ്.
Discussion about this post

