ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
വ്യാഴാഴ്ച രാത്രി ഡോഗിലെ ടെമ്പിൾ പാട്രിക് റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. ഇവരെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 വയസ്സ് പ്രായമുള്ള രണ്ട് പേരും, 40 വയസ്സ് പ്രായമുള്ള ഒരാളുമാണ് അറസ്റ്റിലായത് എന്നാണ് പിഎസ്എൻഐ വ്യക്തമാകുന്നത്. സംഭവം കണ്ട ദൃക്സാക്ഷികൾ എത്രയും വേഗം മുന്നോട്ടുവരണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

