കോർക്ക്: കോർക്ക് വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 12 കിലോ കൊക്കെയ്ൻ പിടികൂടി. റെവന്യൂ ഉദ്യോഗസ്ഥരാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് ഏകദേശം 1.2 മില്യൺ യൂറോ വിലവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോർച്ചുഗലിൽ നിന്നുള്ള വിമാനത്തിൽ ആയിരുന്നു സംഭവം. വിമാനത്തിലെ ബാഗുകൾ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുന്നതിനിടെ ലഹരി വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവത്തിൽ ബാഗിന്റെ ഉടമയായ 30 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post

