കില്ലാർണി: യുഎസ് വനിത ജാമി കാർണിയുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. ജോർദാനിൽവച്ചാണ് ഇയളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. പ്രതി ജോർദാനിൽ എത്തിയതായി പോലീസിന് സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജോർദാൻ പോലീസിന്റെ സഹായത്തോടെയായിരുന്നു ഇയാളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ആഴ്ച ആയിരുന്നു 13 വയസ്സുള്ള കുട്ടിയുടെ അമ്മയായ ജാമി കാർണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്രോസ് റോഡിലെ വാടക വീട്ടിലെ മുകളിലത്തെ മുറിയിൽ ചോരവാർന്നൊഴുകിയ നിലയിൽ ആയിരുന്നു മൃതദേഹം.
Discussion about this post

