ഗാൽവേ: കൗണ്ടി ഗാൽവേയിൽ ഇ- സ്കൂട്ടർ അപകടത്തിൽ ഒരു മരണം കൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് എട്ടരയോടെയായിരുന്നു സംഭവം. മരിച്ച വ്യക്തിയ്ക്ക് ഏകദേശം 40 വയസ്സ് പ്രായം തോന്നുമെന്ന് പോലീസ് അറിയിച്ചു.
മുൻ സ്പിന്നക്കർ ഹൗസ് ഹോട്ടലിന് പുറത്തായിരുന്നു സംഭവം. സാരമായി പരിക്കേറ്റ 40 കാരനെ ഗുരുതരമായ പരിക്കുകളോടെ ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ജീവൻ നഷ്ടമായി. വെള്ളിയാഴ്ച 8.15 നും 9 നും ഇടയിൽ അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവർ പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

