ഡബ്ലിൻ: കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ യെല്ലോ വാണിംഗ് പുതുക്കി മെറ്റ് ഐറാൻ. നിലവിൽ വെള്ളിയാഴ്ചവരെ മുന്നറിയിപ്പ് നിലനിൽക്കും. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 30 ഡിഗ്രിയിലേക്ക് ഉയരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.
ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഗാൽവേ, മയോ എന്നിവിടങ്ങളിൽ ഉയർന്ന താപനിലയെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലവിൽ വന്നു. ഇത് നാളെ രാവിലെ ഏഴ് മണിവരെ തുടരും. ഇതിന് പുറമേ കാർലോ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലോംഗ്ഫോർഡ്, ഒഫാലി, വെസ്റ്റ്മീത്ത്, കാവൻ, ഡൊണഗൽ, മുൻസ്റ്റർ, കൊണാച്ച് എന്നിവിടങ്ങളിൽ പ്രത്യേകം മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് വെള്ളിയാഴ്ച രാവിലെ ആറ് മണിവരെ തുടരും. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി.

