തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡിൽ റോഡ് നിർമ്മാണത്തിനിടെ ഭൂഗർഭ ഗ്യാസ് പൈപ്പ് ലൈൻ തകർന്നു . വാതക ചോർച്ചയെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിൻടെയാണ് പൈപ്പ് ലൈനിൽ തട്ടിയതെന്നാണ് വിവരം . ഈ ഭാഗത്തേക്ക് ഗ്യാസ് വിതരണം ചെയ്യുന്ന വാൽവുകൾ അടച്ചു. കേടായ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അപകടസാധ്യത ഉണ്ടാകാതിരിക്കാൻ മുൻകരുതലായാണ് ഈ ഭാഗത്തെ പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് . സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

