ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ക്രാംബ്ലർ ബൈക്ക് അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റത് 59 പേർക്ക്. നാല് പേർക്ക് ജീവൻ നഷ്ടമായി. 2021 ജനുവരി മുതലുള്ള കണക്കുകളാണ് ഇത്. നീതി, ആഭ്യന്തരകാര്യങ്ങൾ, ുടിയേറ്റംഎന്നിവയെക്കുറിച്ചുള്ള സംയുക്ത ഒയിറിയാച്ച്ടാസ് കമ്മിറ്റി ഇന്ന് ഉച്ച കഴിഞ്ഞുള്ള യോഗത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ കേൾക്കും.
ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി, റോഡ് സേഫ്റ്റി അതോറിറ്റി പ്രതിനിധി, സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് മരിച്ച 16 വയസ്സുകാരി ഗ്രേസ് ലിഞ്ചിന്റെ മാതാപിതാക്കളായ സിയോബാൻ, മാർട്ടിൻ ലിഞ്ച് എന്നിവർ യോഗത്തിൽ പങ്കെടുക്കും. 2021 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ സ്ക്രാംബ്ലർ ബൈക്ക് അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും എണ്ണം ആർഎസ്എ കമ്മിറ്റിയെ അറിയിച്ചേക്കും. അഞ്ച് വർഷത്തിനിടെ മരിച്ചവരിൽ രണ്ട് പേരും പരിക്കേറ്റവരിൽ 15 പേരും കാൽനടയാത്രികരാണ്.

