ഒഫാലി: ഒഫാലിയിൽ വീടിന് തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണവുമായി പോലീസ്. പ്രതികളുടേതെന്ന് സംശയിക്കുന്ന കാറിന്റെ ചിത്രം പുറത്തുവിട്ടു. കാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ ഇത്രയും വേഗം പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.
ഡിസംബർ ആറിനായിരുന്നു ഒഫാലിയിൽ വീടിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാല് വയസ്സുള്ള കുട്ടിയ്ക്കും മുത്തശ്ശിയ്ക്കും ജീവൻ നഷ്ടമായിരുന്നു. രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഇവർ സഞ്ചരിച്ച ബ്ലാക്ക് കിയ റിയോ സലൂൺ കാറിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. 08-D-24363 എന്നാണ് കാറിന്റെ രജിസ്ട്രേഷൻ നമ്പർ.
Discussion about this post

