ഡബ്ലിൻ: ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരെ സംബന്ധിച്ച് ഏറെ ഗുണമുള്ള ഒന്നാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ( ഒസിഐ) കാർഡ്. ഇതുണ്ടെങ്കിൽ ഇവർക്ക് വിസയില്ലാതെ തന്നെ ഇന്ത്യ സന്ദർശിക്കാനും താമസിക്കാനും എല്ലാം കഴിയും. ഇതുമാത്രമല്ല മറ്റ് പല ഗുണങ്ങളും ഈ കാർഡുഡമകൾക്ക് ലഭിക്കും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ഒസിഐ കാർഡ് റദ്ദാക്കപ്പെടാം. അത് എന്തെല്ലാമാണെന്ന് നോക്കാം.
തെറ്റായ വിവരങ്ങൾ നൽകിയോ ആൾമാറാട്ടം നടത്തിയോ ആണ് രജിസ്ട്രേഷൻ നേടിയത് എങ്കിൽ അവരുടെ കാർഡ് റദ്ദാക്കും. ഇനി കാർഡ് ഉടമയായി രജിസ്റ്റർ ചെയ്ത് അഞ്ച് വർഷത്തിനുള്ളിൽ രണ്ട് വർഷം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ഒസിഐ കാർഡ് റദ്ദാക്കും. ഇന്ത്യൻ ഭരണഘടനയോട് അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ കാർഡ് റദ്ദാക്കുന്നതാണ്.

