ഡബ്ലിൻ: അയർലന്റിലെ പബ്ലിക് ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( ഇഎസ്ആർഐ). 2040 ആകുമ്പോഴേയ്ക്കും ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കുറഞ്ഞത് 4,400 ആയെങ്കിലും വർദ്ധിപ്പിക്കണം എന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. ജനസംഖ്യ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കിടക്കകളുടെ അഭാവം വലിയ പ്രതിസന്ധിയ്ക്ക് കാരണം ആകുമെന്നും ഇഎസ്ആർഐ മുന്നറിയിപ്പ് നൽകുന്നു.
2040 ആകുമ്പോഴേയ്ക്കും ജനസംഖ്യ 5.3 ദശലക്ഷത്തിൽ നിന്നും 5.9 ദശലക്ഷത്തിനും 6.3 ദശലക്ഷത്തിനും ഇടയിലേക്ക് ഉയരാം. അതിനാൽ. നിലവിലെ വിലയിരുത്തൽ പ്രകാരം 2040 ആകുമ്പോഴേയ്ക്കും പ്രതിദിനം 650 മുതൽ 950 വരെ കിടക്കകൾ രോഗികൾക്ക് ആവശ്യമായി വന്നേക്കാമെന്നും ഇഎസ്ആർഐ വ്യക്തമാക്കുന്നു.

