ഡബ്ലിൻ: അയർലൻഡിൽ നോറോവൈറസ് പടരുന്നു. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എച്ച്എസ്ഇ രംഗത്ത് എത്തി. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് പിന്നാലെ രോഗവ്യാപനത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് എച്ച്എസ്ഇ വിലയിരുത്തുന്നത്.
ഛർദ്ദിയും വയറിളക്കവുമാണ് നോറവൈറസ് ബാധയുടെ പ്രധാന ലക്ഷണം. ചിലപ്പോൾ മരണം വരെ ഉണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണം ആകും. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുക. നിലവിൽ അയർലൻഡിൽ ഫ്ളൂ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടെയാണ് നോറോവൈറസ് പടരുന്നത്.
Discussion about this post

