ഡബ്ലിൻ: സംസ്കാര പ്രാർത്ഥന സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി വാട്ടർഫോർഡ്, ലിസ്മോർ രൂപത. രൂപതയ്ക്ക് കീഴിലുള്ള പള്ളകളിൽ ഇനി മുതൽ ഞായറാഴ്ചകളിൽ സംസ്കാര പ്രാർത്ഥനകൾ ഉണ്ടായിരിക്കില്ല. ഇത് സംബന്ധിച്ച് ബിഷപ്പ് അൽഫോൻസസ് കള്ളിനൻ ഇടവകൾക്ക് കത്ത് നൽകി.
ഞായറാഴ്ച അജപാനലന ശുശ്രൂഷയും മറ്റ് ആരാധനാ ക്രമങ്ങളും കൈകാര്യം ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച സംസ്കാര പ്രാർത്ഥനകൾ നടത്തില്ലെന്ന് രൂപത വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സെനറ്റ് ഓഫ് പ്രീസ്റ്റ് യോഗത്തിലും ഈ ആവശ്യം ഉയർന്നുവന്നിരുന്നു.
Discussion about this post

