ഡബ്ലിൻ: സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിനുള്ള പൈലറ്റ് സ്കീമുമായി നോർതേൺ അയർലൻഡ്. ഒൻപത് സ്കൂളുകളാണ് പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നത്. അതേസമയം പദ്ധതിയെ വിദ്യാഭ്യാസ മന്ത്രി പോൾ ഗിവൻ അഭിനന്ദിച്ചു.
സ്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് ഫോണുകൾ സൂക്ഷിക്കാൻ മാഗ്നറ്റിക് പൗച്ചുകൾ നൽകിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 8,000 ത്തിലധികം കുട്ടികൾ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. അടുത്ത വർഷം മാർച്ച് വരെയാണ് പൈലറ്റ് പദ്ധതി തുടരുക. ഇതിന് ശേഷം വിഷയത്തിൽ കൂടുതൽ നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും.
വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചുവരുന്നത് വലിയ ആശങ്കയുളവാക്കുന്ന ഒന്നാണെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതികൾ താൻ കേട്ടിട്ടുണ്ട്. കുട്ടികൾ ഫോണുകളിൽ ചിലവഴിക്കുന്ന സമയം അസ്വസ്ഥതയുളവാക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

