ഡബ്ലിൻ: യുദ്ധത്തിന്റെ പേരിൽ ഇന്ധനവിലയിൽ നിന്നും അമിത ലാഭം ഈടാക്കുന്നില്ലെന്ന് അയർലൻഡിലെ ഇന്ധന വ്യവസായികൾ. കഴിഞ്ഞ ദിവസം എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്കിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു വ്യവസായികളുടെ പരാമർശം. ഇന്ധന വില വർധനവിനെ തുടർന്ന് തങ്ങളും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കി.
അന്താരാഷ്ട്ര വിലവർധനവിന്റെ അടിസ്ഥാനത്തിലാണ് അയർലൻഡിലെയും ഇന്ധന വിലകൾ നിർണയിക്കുന്നത് എന്ന് ഫ്യുവൽ ഫോർ അയർലൻഡ് സിഇഒ കെവിൻ മക്പാർട്ട്ലാൻ പറഞ്ഞു. ഇന്ധന വില വർധിപ്പിക്കുന്നത് തങ്ങളല്ല. വിലയിൽ സ്വാധീനം ചെലുത്താനും തങ്ങൾക്ക് കഴിയില്ല. മണ്ണെണ്ണയുടെ ആഗോളവിലയിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 75 ശതമാനത്തിന്റെ വില വർധനവ് ഉണ്ടായിയെന്ന് കെവിൻ കൂട്ടിച്ചേർത്തു.
Discussion about this post

