ഡൊണഗൽ: ക്രീസ്ലോ ദുരന്തം ഉണ്ടായ സ്ഥലത്തിന് സമീപം പുതിയ പെട്രോൾ സ്റ്റേഷൻ നിർമ്മിക്കാൻ അനുമതി. ഡൊണഗൽ കൗണ്ടി കൗൺസിലാണ് ആസൂത്രണ അനുമതി നൽകിയത്. ശക്തമായ പ്രതിഷേധങ്ങൾ അവഗണിച്ചുകൊണ്ടാണ് കൗൺസിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
കർശന ഉപാധികളോടെയാണ് അപേക്ഷകരായ ആനിറ്റിനും ഡാനി മാർട്ടിൻ ലാഫെർട്ടിയ്ക്കും ആസൂത്രണ അനുമതി നൽകിയിരിക്കുന്നത്. 17 നിബന്ധനകൾ ഇതിലുണ്ട്. രാവിലെ ഏഴ് മുതൽ രാത്രി 11 മണിവരെ മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നതുൾപ്പെടെയുള്ള നിബന്ധനകളാണ് ഉള്ളത്.
2022 ൽ ആയിരുന്നു ഇവിടെ സ്ഫോടനം ഉണ്ടായത്. നിരവധിപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post

