ഡബ്ലിൻ: വിലക്കയറ്റത്തിനിടെ സാധാരണക്കാർക്ക് ആശ്വാസമായി ടെസ്കോയുൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ. സ്വന്തം ബ്രാൻഡിലുള്ള പാലുത്പന്നങ്ങളുടെ വില കുറയ്ക്കുന്നു. ലിഡ്ൽ, ടെസ്കോ, സൂപ്പർവാലു, സെൻട്ര എന്നീ സൂപ്പർമാർക്കറ്റുകളാണ് ആശ്വാസകരമായ നടപടി സ്വീകരിച്ചത്.
പാൽ, വെണ്ണ, ചീസ് തുടങ്ങിയ ഉത്പന്നങ്ങളുടെ ശ്രേണികളിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. ഇന്നലെ ലിഡ്ൽ തങ്ങളുടെ ബ്രാൻഡിന്റെ പാലിന്റെയും പാലുത്പന്നങ്ങളുടെയും വില കുറച്ചിരുന്നു. ഇന്ന് മുതൽ മറ്റ് സൂപ്പർമാർക്കറ്റുകളും വില കുറച്ചുള്ള വിൽപ്പന ആരംഭിക്കും.
Discussion about this post

