ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ മോഷണ കേസിൽ യുവാവിന് തടവ്. 25 കാരനും ഔഗകിൽബ്രാക്കിലെ താമസക്കാരനുമായ മാക്സിം ഷാരിയ്ക്കാണ് കോടതി ശിക്ഷവിധിച്ചത്. രണ്ടര വർഷം തടവ് ശിക്ഷയാണ് കാരിക്ക് ഓൺ ഷാനൻ ക്രിമിനൽ സർക്യൂട്ട് കോടതി വിധിച്ചത്.
2024 ഒക്ടോബർ 1 നും നവംബർ 16 നും ഇടയിൽ ആയിരുന്നു മോഷണം. അയൽക്കാരനായ പീറ്റർ റോബിൻസണിന്റെ വീട്ടിൽ ആയിരുന്നു മോഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം കുറ്റങ്ങൾ ഷാരിയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Discussion about this post

