ഡബ്ലിൻ: ഐഎൻഎംഒ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി ഐറിഷ് മലയാളികൾ. ആരോഗ്യപ്രവർത്തകരായ വർഗീസ് ജോയ്, ത്രേസ്യ ദേവസ്സി എന്നിവരാണ് വിജയിച്ചതോടെ വീണ്ടും എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഭാഗമായത്. ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരും ഇവരാണ്. മെെഗ്രന്റ് നഴ്സസ് അയർലൻഡിലെ അംഗങ്ങളാണ് ഇരുവരും.
കഴിഞ്ഞ ദിവസം ആയിരുന്നു തിരഞ്ഞെടുപ്പ്. അയർലൻഡിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഇരുവരും വ്യക്തമാക്കി. നിലവിൽ കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർ നിരവധി ബുദ്ധിമുട്ടുകൾ അയർലൻഡിൽ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇരുവരും അറിയിച്ചു.

