ഡബ്ലിൻ: കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ സ്നാപ്ചാറ്റിനെതിരെ അന്വേഷണം. യൂറോപ്യൻ കമ്മീഷനാണ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം.
അടുത്തിടെ യുവാക്കളുടെ സോഷ്യൽ മീഡിയ ആസക്തിയുമായി ബന്ധപ്പെട്ട് പരിഗണിച്ച കേസിൽ ഗൂഗിൾ, മെറ്റ പ്ലാറ്റ്ഫോമുകൾ കുറ്റക്കാരാണെന്ന് ലോസ് ഏഞ്ചൽസ് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്നാപ്ചാറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
Discussion about this post

