ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. കൗമാരക്കാരിയും നാൽപ്പത് വയസ്സുള്ള സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പരിക്കേറ്റ 29 കാരി സ്കാർലറ്റ് ഫോക്നർ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെയാണ് സ്ത്രീയെയും കൗമാരക്കാരിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ക്രിമിനൽ ജസ്റ്റിസ് ആക്ട് 2007 ലെ സെക്ഷൻ 50 പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
Discussion about this post

