ഡബ്ലിൻ: അയർലൻഡിലെ പോലീസുകാർക്ക് പുതിയ ശരീര കവചം. പൊതുക്രമം പാലിക്കാൻ ചുമതലയുളള ഉദ്യോഗസ്ഥർക്കാണ് പുതിയ കവചം വിതരണം ചെയ്യുക. പുതിയതും പരിഷ്കരിച്ചതുമായ ശരീരകവചങ്ങളാണ് നൽകുന്നത്.
ഗാർഡ നാഷണൽ പബ്ലിക് ഓർഡർ യൂണിറ്റിലെ (GNPOU) ഫ്രണ്ട്ലൈൻ അംഗങ്ങൾക്കാണ് പുതിയ കവചം വിതരണം ചെയ്യുക. 1500 പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. 3.6 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് ഇത്. ഈ വർഷം ആദ്യ പാദത്തോടെ ഇതിന്റെ വിതരണം പൂർത്തിയാക്കും.
Discussion about this post

