ഡബ്ലിൻ: അയർലൻഡിൽ നിന്നും ഓസ്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരെ അഭിനന്ദിച്ച് പ്രസിഡന്റ് കാതറിൻ കനോലി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് കനോലി പങ്കുവച്ചത്. ജെസ്സി ബക്ക്ലി, ജോൺ കെല്ലി, റിച്ചാർഡ് ബനേഹാം, മാഗി ഒ’ഫാരെൽ, എലമെന്റ് പിക്ചേഴ്സ്, വൈൽഡ് അറ്റ്ലാന്റിക് പിക്ചേഴ്സ് എന്നിവരാണ് ഓസ്കറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.
‘ഓസ്കറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ജെസ്സി ബക്ക്ലി, ജോൺ കെല്ലി, റിച്ചാർഡ് ബനേഹാം, മാഗി ഒ’ഫാരെൽ, എലമെന്റ് പിക്ചേഴ്സ്, വൈൽഡ് അറ്റ്ലാന്റിക് പിക്ചേഴ്സ് എന്നിവർക്കും ഐറിഷ് ചലച്ചിത്ര വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ- കനോലി ട്വിറ്ററിൽ കുറിച്ചു.

