ഡബ്ലി: സെന്റ് പാട്രിക് ദിനത്തിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിക്കാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് വിദേശകാര്യ- വാണിജ്യമന്ത്രി ഹെലൻ മക്കെന്റി. അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മന്ത്രിതല സന്ദർശനങ്ങൾ എന്ന് മക്കെന്റി പറഞ്ഞു. ഗവൺമെന്റ് ട്രേഡ് ഫോറത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു മക്കെന്റിയുടെ പ്രതികരണം.
വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ വർഷത്തെ പദ്ധതികളുടെ ഭാഗമായി സെന്റ് പാട്രിക് ദിനത്തിൽ ലോകമെമ്പാടും സന്ദർശനം നടത്തും. വ്യാപാരം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അയർലൻഡ് വർധിപ്പിക്കണം എന്നാണ് അടുത്തിടെ നടന്ന സംഭവങ്ങൾ തെളിയിക്കുന്നതെന്നും മക്കെന്റി കൂട്ടിച്ചേർത്തു.
Discussion about this post

