ഡബ്ലിൻ: അയർലൻഡിലെ നാഷണൽ സ്കിൽസ് കോമ്പറ്റീഷനിൽ മലയാളിത്തിളക്കം. മലയാളി ദമ്പതികളുടെ മകനായ അൽഫോൺസ് ജോബി ഒന്നാം സ്ഥാനം നേടി. കാസിൽറേ കമ്യൂണിറ്റി സ്കൂളിലെ ട്രാൻസിഷൻ ഇയർ വിദ്യാർത്ഥിയാണ് അൽഫോൺസ്.
ഷാനൻ ഏവിയേഷൻ മ്യൂസിയത്തിലെ തൊഴിൽ പരിശീലനത്തെക്കുറിച്ച് അൽഫോൺസ് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതാണ് ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. ആയിരത്തോളം എൻട്രികളിൽ നിന്നാണ് അൽഫോൺസിന്റെ ഈ നേട്ടം. മെയ് ആറിന് അൽഫോൺസിന് ഒന്നാം സമ്മാനമായ മാക്ബുക്ക് എയർ ലാപ്ടോപ്പും ട്രോഫിയും കൈമാറും. മെന്റർ ലിസ് ലാർക്കിനും പുരസ്കാര പരിപാടിയിൽ പങ്കെടുക്കും.
Discussion about this post

