ഡബ്ലിൻ: പുതിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ അയർലൻഡിലും പ്രദർശനം ആരംഭിച്ചു. ശനിയാഴ്ച മുതലാണ് സിനിമ അയർലൻഡിലെ തിയറ്ററുകളിൽ എത്തിയത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സജിൻ ഗോപു, ദിലീഷ് പോത്തൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഐഎംസി സിനിമാസിന്റെ ഗാൽവേ, കില്ലാർണി, മുള്ളിംഗർ, ബ്ലാക്ക്പൾ കേന്ദ്രങ്ങളിലും, ഒഡിയോണിന്റെ ബ്ലാഞ്ചാർഡ്ടൗൺ, ലിമെറിക്ക് തിയറ്ററുകളിലും സിനിവേൾഡിന്റെ ഡബ്ലിനിലെ തിയറ്ററിലുമാണ് സിനിമയുടെ പ്രദർശനം.
Discussion about this post

