ടൈറോൺ: കൗണ്ടി ടൈറോണിൽ കോടതി മുറിയിൽവച്ച് തിളച്ചവെള്ളം കൊണ്ട് ആക്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു. 34 വയസ്സുള്ള ലണ്ടൺഡെറി സ്വദേശിയാണ് കേസിലെ പ്രതി. 2025ൽ സ്ട്രാബേനിൽവച്ച് സ്റ്റീഫൻ ഹോംസിനെ കൊലപ്പെടുത്തിയ കേസിൽ വാദം കേൾക്കുന്നതിനിടെ ആയിരുന്നു സംഭവം.
ശനിയാഴ്ച രാവിലെ പ്രതിയെ ഡംഗനോൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയുടേത് ഗൗവരമേറിയ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. അതേസമയം മുഖത്തും ശരീരത്തിലും പൊള്ളലേറ്റ ഇര ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

