ഡബ്ലിൻ: സിറോ മലബാർ സഭയുടെ പ്രഥമ ബൈബിൾ കലോത്സവം ഈ മാസം 25 ന്. ഡബ്ലിനിലെ താലയിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതൽ പരിപാടികൾ ആരംഭിക്കും.
താലയിലെ സെൻറ് മാർക്ക് സ്കൂളാണ് കലോത്സവ വേദി. കഴിഞ്ഞ മാസം നാല് റീജിയണുകളിൽ പ്രാഥമിക മത്സരങ്ങൾ നടത്തിയിരുന്നു. ഇതിൽ വിജയിച്ചവരാണ് 25ാം തിയതിയിലെ പരിപാടിയിൽ ഏറ്റുമുട്ടുക. ഏഴ് വിഭാഗങ്ങളിലായി 17 മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏവരെയും സഭാ നേതൃത്വം പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
Discussion about this post

