ഡബ്ലിൻ: സിറോ മലബാർ സഭയുടെ ഈ വർഷത്തെ നോക്ക് മരിയൻ തീർത്ഥാടനം അടുത്ത മാസം. മെയ് 9 ശനിയാഴ്ച തീർത്ഥാടനം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എല്ലാ വിശ്വാസികളെയും ബന്ധപ്പെട്ടവർ തീർത്ഥാടനത്തിന്റെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട്.
തീർത്ഥാടന ദിവസം രാവിലെ 9.45 ന് നോക്ക് ബസിലിക്കിയൽ ജപമാല ആരംഭിക്കും. പിന്നീട് സിറോ മലബാർ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടക്കും. അയർലൻഡിൽ സഭയ്ക്ക് കീഴിലുള്ള 38 വിശുദ്ധ കുർബാന സെന്ററുകളിൽ തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Discussion about this post

