ഡബ്ലിൻ: ഉയരുന്ന ഇന്ധനവില ആളുകളിൽ ഉണ്ടാക്കുന്ന ഭയത്തെക്കുറിച്ചും വേദനയെക്കുറിച്ചും സർക്കാരിന് ബോദ്ധ്യമുണ്ടെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ധനവില വർധനവിനെതിരായ സമരം സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെസ്റ്റ്മീത്തിലെ മുള്ളിംഗറിൽ നടന്ന ഫിയന്ന ഫെയ്ൽ നാഷണൽ കൗൺസിലർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മീഹോൾ മാർട്ടിൻ.
2020 ൽ സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം നിരവധി വെല്ലുവിളികളാണ് നേരിട്ടത്. കൊറോണ, യുദ്ധം, യൂറോപ്പിലേക്കുള്ള കുടിയേറ്റം, ആഫ്രിക്കയിലെ സംഘർഷം, ഇറാൻ-അമേരിക്ക- ഇസ്രായേൽ സംഘർഷം എന്നിവയെല്ലാം ഈ സർക്കാരിന്റെ കാലത്ത് ഉണ്ടായതാണ്. ഇതിനെയെല്ലാം നാം മറികടക്കേണ്ടതുണ്ട്. മേൽപ്പറഞ്ഞവയെല്ലാം നമ്മളിൽ സമ്മർദ്ദം ഉണ്ടാക്കുന്നു. ഇത് ആളുകളിൽ വേദനയും ഭയവും ഉളവാക്കിയിട്ടുണ്ട്. ഇത് തങ്ങൾക്ക് നന്നായിട്ട് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

