ഡബ്ലിൻ: മാന്ത്രിക വിദ്യകൊണ്ട് അയർലൻഡിനെ അമ്പരപ്പിക്കാൻ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടും സംഘവും. എംക്യൂബ് (Mcube) മാജിക് ഷോ നാളെയും മറ്റെന്നാളും അരങ്ങേറും. ബുധനാഴ്ച ഡബ്ലിനിലും വ്യാഴാഴ്ച ലിമെറിക്കിലുമാണ് പരിപാടി.
പരിപാടിയുടെ ഭാഗമായിട്ടുള്ള മുന്നൊരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതുകാടും സംഘവും അയർലൻഡിലെത്തി. യുകെയിലെ പരിപാടികൾക്ക് ശേഷമാണ് അദ്ദേഹം അയർലൻഡിൽ എത്തിയത്. അദ്ദേഹത്തിനൊപ്പം പ്രമുഖ ഗായകരായ അതുൽ നറുകര, ശ്വേതാ അശോക്, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവരും വേദിയിലെത്തുന്നുണ്ട്.
Discussion about this post

