വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ 70 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കുന്നത്. അതേസമയം ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.
കഴിഞ്ഞ ദിവസം ആയിരുന്നു 70 വയസ്സുള്ള ജോൺ കാഷ്മാനെ 40 വയസ്സുള്ള പ്രതി കൊലപ്പെടുത്തിയത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. നിലവിൽ ഡൺഗർവാൻ പോലീസ് സ്റ്റേഷനിലാണ് പ്രതിയുള്ളത്.
Discussion about this post

